ഒമാനില്‍ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് നിരോധനം
Updated: Jan 14, 2026, 15:51 IST
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇലക്ടോണിക് മാലിന്യ കയറ്റുമതി നിരോധിക്കുന്നതായും കയറ്റുമതി പെര്‍മിറ്റുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് നിരോധനം വരുന്നു. മാര്‍ച്ച് 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇലക്ടോണിക് മാലിന്യ കയറ്റുമതി നിരോധിക്കുന്നതായും കയറ്റുമതി പെര്‍മിറ്റുകള്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും അധികൃതര്‍ അറിയിച്ചു.
tRootC1469263">
മാലിന്യ സംസ്‌കരണ മേഖല വികസിപ്പിക്കുക, അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക, പ്രാദേശിക മാലിന്യ പുനരുപയോഗ സൗകര്യങ്ങളെ പിന്തുണയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിയന്ത്രണ നടപടികളുടെ ഭാഗമായാണ് നിരോധന തീരുമാനം.
.jpg)


