ഒമാനില്‍ ബസുകളില്‍ ക്യാഷ് ടിക്കറ്റ് നിര്‍ത്തലാക്കുന്നു; ആഗസ്റ്റ് 1 മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രം
യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്.
ഒമാനിലെ പൊതുഗതാഗത സേവനമായ 'മ്വാസലാത്ത്' ബസുകളില്‍ തത്സമയ പണമിടപാടുകള്‍ (ക്യാഷ് പേയ്മെന്റ്) പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പരിഷ്‌കാരം അനുസരിച്ച് ഡിജിറ്റല്‍ അല്ലെങ്കില്‍ കാര്‍ഡ് രീതികള്‍ ഉപയോഗിച്ച് മാത്രമേ യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്ക് അടയ്ക്കാന്‍ സാധിക്കൂ.
യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനും ബസ് സര്‍വീസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ചില്ലറ പണം കൈയില്‍ കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ, സമയബന്ധിതമായി യാത്ര ചെയ്യാനാകും. രാജ്യത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് മ്വാസലാത്ത് അധികൃതര്‍ ഈ തീരുമാനം കൈക്കൊണ്ടത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ മ്വാസലാത്ത് ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ അംഗീകൃത ഇലക്ട്രോണിക് പേയ്മെന്റ് ആപ്പുകളോ, ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകളോ കൈയില്‍ കരുതണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
.jpg)

