ഒമാനില്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍

oman

ഇനി മുതല്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് പരമ്പരാഗത മാധ്യമങ്ങളിലോ പരസ്യം ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും മുന്‍പായി സ്ഥാപനത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഒമാനില്‍ ശിശുക്കള്‍ക്കും ചെറിയ കുട്ടികള്‍ക്കുമായി തയ്യാറാക്കുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പുതിയ നിയന്ത്രണമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍. ഇനി മുതല്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് പരമ്പരാഗത മാധ്യമങ്ങളിലോ പരസ്യം ചെയ്യുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും മുന്‍പായി സ്ഥാപനത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഭക്ഷ്യ കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍ എന്നിവര്‍ക്ക് പുറമേ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, കണ്ടന്റ് ക്രിയേറ്റര്‍മാര്‍, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ തുടങ്ങി ശിശു ഭക്ഷണത്തിന്റെ പ്രചാരണത്തില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേകം വിപണിയിലെത്തിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, ഇന്‍ഫന്റ് ഫുഡ് തുടങ്ങിയ വിവിധ ഭക്ഷ്യവസ്തുക്കളുടെ പ്രൊമോഷനുകള്‍ പ്രക്ഷേപണം ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിന് മുമ്പായി കൃത്യമായി അനുമതി തേടേണ്ടതുണ്ട്.

Tags