യുഎഇയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും

salam air

മാർച്ച്‌ 3 മുതല്‍ മാർച്ച്‌ 5 വരെയാണ് ഒമാൻ എയർ ബസ് സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ഒമാൻ എയറും സലാം എയറും. ഷാർജയില്‍ നിന്ന് മസ്‌കത്തിലേക്ക് പ്രത്യേക ബസ് സർവീസുകള്‍ ഏർപ്പെടുത്തിയാണ് ഒമാൻ ആസ്ഥാനമായുള്ള വിമാനക്കമ്ബനികള്‍ യാത്രാ സൗകര്യം ഒരുക്കുന്നത്. ജിസിസി മേഖലയിലെ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റോഡ് മാർഗമുള്ള ഈ ബദല്‍ സംവിധാനം. ‌

tRootC1469263">

 മാർച്ച്‌ 3 മുതല്‍ മാർച്ച്‌ 5 വരെയാണ് ഒമാൻ എയർ ബസ് സർവീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മസ്‌കത്തിലെത്തുന്ന യാത്രക്കാർക്ക് അവിടെ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്ഷൻഫ്ലൈറ്റ് വഴി യാത്ര തുടരാനാകും.

സമാനമായ രീതിയില്‍ സലാം എയറും യാത്രക്കാരെ മസ്‌കത്തിലെത്തിക്കാൻ ബസ് സർവീസുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ വ്യോമഗതാഗത തടസ്സങ്ങള്‍ മൂലം കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

Tags