ഒമാന്‍ തീരത്തെ എണ്ണച്ചോര്‍ച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

oman

ജൂണ്‍ 30-നാണ് 'കരോലിന്‍ ബെസെംഗി' എന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ഒമാന്‍ തീരത്ത് അപകടത്തില്‍പ്പെടുന്നത്.

ഒമാന്‍ തീരത്ത് അപകടത്തില്‍പ്പെട്ട എണ്ണക്കപ്പലില്‍ നിന്നുള്ള എണ്ണച്ചോര്‍ച്ച കരയിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ സമുദ്ര വിഭാഗമായ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ശക്തമായ മണ്‍സൂണ്‍ കാറ്റ് വീശുന്നതിനാല്‍ ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

ജൂണ്‍ 30-നാണ് 'കരോലിന്‍ ബെസെംഗി' എന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ഒമാന്‍ തീരത്ത് അപകടത്തില്‍പ്പെടുന്നത്. നിലവില്‍ ഷര്‍ബിഥാത് തീരത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത്. അല്‍-ഖിബ്ലിയ ദ്വീപിന് വടക്കുകിഴക്കന്‍ ഭാഗത്തേക്ക് ഒഴുകുന്ന എണ്ണ, ഇപ്പോള്‍ ഒമാന്റെ പ്രധാന കരഭാഗങ്ങളിലേക്കും എത്തിത്തുടങ്ങിയതായി ഐഎംഒ വക്താവ് വ്യക്തമാക്കി.

Tags