എണ്ണ ഉത്പാദനം കുറയ്ക്കില്ല ; ഉറപ്പുമായി അബുദാബി ദേശീയ എണ്ണ കമ്പനി
മേഖലയിലെ വ്യോമാക്രമണങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ട സാഹചര്യമില്ലെന്നാണ് അഡ്നോക്കിന്റെ വിലയിരുത്തല്‍.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യതകളും വിതരണ തടസ്സവും നിലനില്‍ക്കുന്നുണ്ടെങ്കിലും എണ്ണ ഉത്പാദനം നിലവിലുള്ള തോതില്‍ തന്നെ തുടരുമെന്ന് അബുദാബി ദേശീയ എണ്ണ കമ്പനിയായ അഡ്നോക് അറിയിച്ചു. ആഗോള വിപണിയിലെ ആവശ്യവും ലഭ്യതയും സന്തുലിതമായി നിലനിര്‍ത്തുന്നതിനാണ് തീരുമാനം.
മേഖലയിലെ വ്യോമാക്രമണങ്ങളും കപ്പല്‍ ഗതാഗത തടസ്സങ്ങളും വിപണിയില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഉത്പാദനത്തില്‍ കുറവ് വരുത്തേണ്ട സാഹചര്യമില്ലെന്നാണ് അഡ്നോക്കിന്റെ വിലയിരുത്തല്‍. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി നിലവിലുള്ള ക്വോട്ടയില്‍ തന്നെ ഉത്പാദനം തുടരും.
എണ്ണ വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ നവീന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുദ്ധ സമാന സാഹചര്യമുണ്ടായാലും വിതരണം തടസ്സപ്പെടില്ലെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. വിതരണത്തിലെ കുറവ് എണ്ണ വലിയ വര്‍ധന ഉണ്ടാക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് നീക്കം.
.jpg)


