കുറഞ്ഞ തുകയ്ക്ക് വാഹന-ആരോഗ്യ ഇൻഷുറൻസുകള്‍ വാഗ്ദാനം ! ജാഗ്രതാനിര്‍ദ്ദേശവുമായി ദുബായ് പൊലീസ്

dubai

വിപണി നിരക്കിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് വാഹന-ആരോഗ്യ ഇൻഷുറൻസുകള്‍ വാഗ്ദാനം ചെയ്യുന്നവരുടെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ പണം കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

കുറഞ്ഞ നിരക്കില്‍ ഇൻഷുറൻസ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പൊതുജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ കമ്പനികള്‍ക്കെതിരെ ദുബായ് പൊലീസ് ജാഗ്രതാ നിർദ്ദേശം നല്‍കി. ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആകർഷകമായ ഓഫറുകള്‍ നല്‍കി പണം തട്ടുന്നത് വർധിച്ച സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ‘ബിവെയർ ഓഫ് ഫ്രോഡ്’ എന്ന പേരില്‍ പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പയിനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

വിപണി നിരക്കിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് വാഹന-ആരോഗ്യ ഇൻഷുറൻസുകള്‍ വാഗ്ദാനം ചെയ്യുന്നവരുടെ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെ പണം കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികളുടെ വിവരങ്ങള്‍ ഔദ്യോഗികമായി പരിശോധിച്ച ശേഷം മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്നും ദുബായ് പൊലീസ് ഓർമ്മിപ്പിച്ചു.

Tags