സൗദി അറേബ്യയിലെ തൊഴിലിടങ്ങളില്‍ നഴ്‌സറികള്‍ വരുന്നു
May 11, 2026, 15:03 IST
കുട്ടികളുടെ പരിചരണത്തിനായി ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാനും അനാവശ്യമായ അവധികള്‍ കുറയ്ക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.
ജോലിക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങളുടെ സുരക്ഷയെയും പരിചരണത്തെയും കുറിച്ച് ഓര്‍ത്ത് ഇനി സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് ആശങ്ക വേണ്ട. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ പ്രമുഖ തൊഴിലിടങ്ങളില്‍ കിന്റര്‍ഗാര്‍ട്ടനുകളും നഴ്‌സറികളും സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് രാജ്യം തുടക്കമിട്ടു. ഔദ്യോഗിക ജീവിതവും കുടുംബ ഉത്തരവാദിത്തങ്ങളും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനൊപ്പം, ദേശീയ പ്രതിഭകളെ ശാക്തീകരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
കുട്ടികളുടെ പരിചരണത്തിനായി ജീവനക്കാര്‍ ജോലി ഉപേക്ഷിക്കുന്ന പ്രവണത ഇല്ലാതാക്കാനും അനാവശ്യമായ അവധികള്‍ കുറയ്ക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.
.jpg)