'മതപരമായ അര്‍ത്ഥമില്ല, ഖേദം പ്രകടിപ്പിക്കുന്നു', ഘോഷയാത്രയിലെ പ്രദര്‍ശന വിവാദത്തില്‍ വിശദീകരണവുമായി ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്
പ്രദര്‍ശനത്തില്‍ മൃഗങ്ങളുടെ കോലം ഉള്‍പ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അര്‍ത്ഥമില്ലെന്നുമാണ് വിശദീകരണം.
ഒമാനില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നടത്തിയ ഘോഷയാത്രയിലെ പ്രദര്‍ശനങ്ങള്‍ വിവാദമായതില്‍ വിശദീകരണവുമായി സംഘാടകരായ ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്. പ്രദര്‍ശനത്തില്‍ മൃഗങ്ങളുടെ കോലം ഉള്‍പ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും മതപരമായ അര്‍ത്ഥമില്ലെന്നുമാണ് വിശദീകരണം. തെറ്റിദ്ദാരണകള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സംഭവം ബിബിസി അറബിലുള്‍പ്പടെ വാര്‍ത്തയായിരുന്നു.
tRootC1469263">'ഒമാന്‍ ഡെയിലി ഒബ്‌സര്‍വര്‍' ഉള്‍പ്പടെയുള്ള പത്രങ്ങളിലാണ് വിശദീകരണവും ഖേദപ്രകടനവുമായി ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ പരസ്യം. മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഒരുക്കിയ ഘോഷയാത്രയില്‍ വാദ്യങ്ങളും മേളങ്ങളും പ്രച്ഛന്ന വേഷങ്ങളും മൃഗകോലങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഈ കോലങ്ങള്‍ വിവാദമായി. ഇത്തരം ബിംബങ്ങള്‍ തെറ്റായ സന്ദേശമാണെന്നും നിയന്ത്രിക്കണമെന്നും ഉള്ള രീതിയില്‍ ഒമാനില്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ചര്‍ച്ചയും ആയി. പിന്നാലെയാണ് ഈ കോലം നിലമുഴുന്നതിന്റെ കാര്‍ഷിക പ്രതിരൂപമാണെന്നും മതപരമായ അര്‍ത്ഥമില്ലെന്നും വിശദീകരണം നല്‍കിയത്. തെറ്റിദ്ധാരണകളില്‍ ഖേദവും പ്രകടിപ്പിച്ചു.
.jpg)

