ദുബായില്‍ പുതിയതായി നിര്‍മ്മിച്ച നാലുവരി മേല്‍പ്പാലം തുറന്നു
മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന് ദുബായ് ആര്‍ ടി എ അറിയിച്ചു
ദുബായില്‍ പുതിയതായി നിര്‍മ്മിച്ച നാലുവരി മേല്‍പ്പാലം തുറന്നു. അല്‍ കുദ്ര മേഖലയില്‍ നിര്‍മ്മിച്ച മേല്‍പ്പാലവും അനുബന്ധ റോഡുകളുമാണ്, റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്സ് അതോരിറ്റി തുറന്നു നല്‍കിയത്. മണിക്കൂറില്‍ ആറായിരം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുമെന്ന് ദുബായ് ആര്‍ ടി എ അറിയിച്ചു
ദുബായിലെ അല്‍ കുദ്ര സിറ്റിയില്‍ നിന്നും ഉം സുഖീം ഭാഗത്തേയ്ക്കുള്ള വാഹനത്തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ മേല്‍പാലവും അനുബന്ധ റോഡുകളും നിര്‍മിച്ചത്. എഴുന്നൂറ് മീറ്റര്‍മേല്‍പ്പാലത്തില്‍ നാലു ലെയ്നുകളുണ്ട്. മണിക്കൂറില്‍ 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാം.പാലം തുറക്കുന്നതോടെ ദുബൈയിലെ പ്രധാന ഇന്റര്‍സെക്ഷനുകളിലൊന്നായ ഇവിടുത്തെ കാത്തിരിപ്പ് സമയം ഏകദേശം ഏഴ് മിനിറ്റില്‍ നിന്ന് ഒന്നായി കുറയും. ഏകദേശം 85 ശതമാനമാണ് കുറവാണുണ്ടായത്. വാഹനങ്ങളുടെ ശേഷി മണിക്കൂറില്‍ 7,800 ല്‍ നിന്ന് 19,400 ആയി ഉയരും.പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ടറോഡും മേല്‍പ്പാലവും കഴിഞ്ഞ ഫെബ്രുവരിയില്‍ തുറന്നുകൊടുത്തിരുന്നു. നാലാം ഘട്ടവും ഉടന്‍ പ്രാവര്‍ത്തികമാകും.അല്‍ കുദ്രയില്‍ നിന്നും ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിലേയ്ക്കുള്ള അടുത്തഘട്ട റോഡ് വികസനം ഇക്കൊല്ലം അവസാനത്തോടെ പൂര്‍ത്തിയാക്കും.
.jpg)

