സൗദിയില്‍ ജ്യൂസ് കടകളുടെ പ്രവര്‍ത്തനത്തിന് പുതിയ നിയന്ത്രണങ്ങള്‍
പുതിയ നിയമങ്ങള്‍ അനുസരിച്ച്, വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെയും ചേരുവകളുടെയും അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളുടെയും വ്യക്തമായ പട്ടിക പ്രദർശിപ്പിക്കണം
പ്രവേശന കവാടങ്ങളില്‍ നിന്നോ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിന്നോ 6 മീറ്റർ അകലം പാലിക്കണമെന്നും നിയമത്തില്‍ നിഷ്‌കർഷിക്കുന്നു. കൂടാതെ, ജ്യൂസ് കടകള്‍ക്കുള്ളില്‍ തയാറാക്കല്‍, വിതരണം, സംഭരണം എന്നിവയ്ക്കായി പ്രത്യേക ഇടങ്ങള്‍ നിർബന്ധമാണ്. പാനീയങ്ങള്‍ തയാറാക്കുമ്ബോള്‍ ശുചിത്വം ഉറപ്പുവരുത്താൻ ഇത് സഹായിക്കും.
tRootC1469263">പുതിയ നിയമങ്ങള്‍ അനുസരിച്ച്, വില്‍ക്കുന്ന ഉല്‍പന്നങ്ങളുടെയും ചേരുവകളുടെയും അലർജിയുണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങളുടെയും വ്യക്തമായ പട്ടിക പ്രദർശിപ്പിക്കണം. പാനീയം തയാറാക്കിയ തീയതിയും ചേരുവകളും സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ വിതരണം നിരോധിച്ചിട്ടുണ്ട്.
സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പന്നങ്ങളുടെ പ്രദർശനവും വില്‍പനയും അനുവദനീയമല്ല. കൂടാതെ, റഫ്രിജറേഷൻ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സൗദി ബിസിനസ് സെന്ററിന്റെ ഏകീകൃത ക്യുആർ കോഡ്, വിലവിവരപ്പട്ടിക, ഇലക്‌ട്രോണിക് പേയ്‌മെന്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർേദശിച്ചു.
കൂടാതെ പ്രവർത്തന മേഖലയില്‍ നിന്ന് അകറ്റി മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേക സൗകര്യം അനുവദിക്കുകയും വേണം. പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സൗദി നഗരങ്ങളിലെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
.jpg)


