കാനഡയില്‍ 33000 വിദേശ തൊഴിലാളികള്‍ക്ക് പി ആര്‍ നല്‍കാന്‍ പുതിയ പദ്ധതി
താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കാനഡയില്‍ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ കഴിയുന്ന പതിനായിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ ഇമിഗ്രേഷന്‍ പദ്ധതി. രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന 33000 വിദേശികള്‍ക്ക് സ്ഥിര താമസത്തിനുള്ള അവസരം നല്‍കുന്ന പ്രത്യേക പ്രോഗ്രാമിന് കനേഡിയന്‍ സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. ഇമിഗ്രേഷന്‍ മന്ത്രി ലിന മെറ്റ്ലെജ് ദിയാബ് ആണ് പ്രഖ്യാപനം നടത്തിയത്.
താല്‍ക്കാലിക താമസക്കാരുടെ എണ്ണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കം. സമീപകാല സര്‍ക്കാര്‍ കണക്കു പ്രകാരം 2025 ല്‍ 2.1 ദശലക്ഷത്തിലധികം താല്‍ക്കാലിക താമസക്കാരുടെ പെര്‍മിറ്റുകള്‍ കാലാവധി അവസാനിച്ചു. കൂടാതെ 2026ല്‍ മറ്റൊരു 1.9 ദശല്ക്ഷം പേരുടെ കൂടി താമസാനുമതി കാലാവധി കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ രാജ്യത്തുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഇന്‍ കാനഡ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2025 അവസാനത്തില്‍ 6.8 ശതമാനമായിരുന്ന കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം 2027ല്‍ മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തില്‍ താഴെയാക്കാനാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ശ്രമം.
ഈ രണ്ടു വര്‍ഷങ്ങളിലായിരിക്കും 33000 പേര്‍ക്ക് സ്ഥിര താമസം അനുവദിക്കുക. വര്‍ക്ക് പെര്‍മിറ്റ് തീരാറായവര്‍ക്ക് ഇത് ആശ്വാസമാകും.
.jpg)


