പുതിയ ഫാമിലി പാര്‍ക്കുകള്‍; നിര്‍മാണം പൂര്‍ത്തികരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി

dubai park
dubai park

ദുബായില്‍ രണ്ട് പുതിയ ഫാമിലി പാര്‍ക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് അല്‍ വര്‍ഖ മേഖലയില്‍ വണ്‍, ഫോര്‍ ഡിസ്ട്രിക്റ്റുകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് ഫാമിലി പാര്‍ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. 80 ലക്ഷം ദിര്‍ഹം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.

വരും മാസങ്ങളില്‍ ഒന്‍പത് കോടി മുപ്പത് ലക്ഷം ദിര്‍ഹം ചെലവില്‍ 55 ഫാമിലി പാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. എമിറേറ്റില്‍ ജീവിത നിലവാരം ഉയര്‍ത്തുന്ന പൊതുപാര്‍ക്കുകളും വിനോദ സൗകര്യങ്ങളും നിര്‍മിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ഇത് കൂടാതെ പുതിയ രണ്ട് ഫാമിലി പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്ന് ദാവൂദ് അല്‍ ഹാജിരി പറഞ്ഞു.

Tags