കുവൈത്തില്‍ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തില്‍
എല്ലാ വിഭാഗം വിസകള്‍ക്കും ഒരേ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഫീസ് ഘടന ഏകീകരിച്ചിരിക്കുകയാണ് മന്ത്രാലയം.
കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തില്‍ വന്നു. വിസ ഫീസുകള്‍, സന്ദര്‍ശക വിസകള്‍, ഗാര്‍ഹിക തൊഴിലാളികള്‍, നവജാത ശിശുക്കളുടെ രജിസ്‌ട്രേഷന്‍ എന്നിവയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും സന്ദര്‍ശക വിസകള്‍ക്കും ഇനി മുതല്‍ മാസത്തില്‍ 10 കുവൈത്ത് ദിനാര്‍ വീതം ഫീസ് ഈടാക്കും. എല്ലാ വിഭാഗം വിസകള്‍ക്കും ഒരേ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഫീസ് ഘടന ഏകീകരിച്ചിരിക്കുകയാണ് മന്ത്രാലയം.
tRootC1469263">ഗാര്‍ഹിക തൊഴിലാളികളുടെ പ്രായം കുറഞ്ഞത് 21 വയസ്സും പരമാവധി 60 വയസ്സും ആയിരിക്കണം. ആര്‍ട്ടിക്കിള്‍ 20 വിസയിലുള്ളവര്‍ക്ക് കുവൈത്തിന് പുറത്ത് പരമാവധി 4 മാസം മാത്രമേ തങ്ങാന്‍ അനുവാദമുള്ളൂ. ഈ കാലാവധി കഴിഞ്ഞാല്‍ വിസ സ്വയമേവ റദ്ദാകും. എന്നാല്‍ തൊഴിലുടമ (സ്‌പോണ്‍സര്‍) ഔദ്യോഗികമായി അനുമതി വാങ്ങുകയാണെങ്കില്‍ ഇതില്‍ ഇളവ് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് രാജ്യം വിട്ടവര്‍ക്ക് ഈ 4 മാസ നിബന്ധന ബാധകമല്ല. പ്രവാസികള്‍ക്ക് കുവൈത്തില്‍ കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ അവര്‍ക്ക് താമസരേഖകള്‍ ശരിയാക്കാന്‍ 4 മാസത്തെ സാവകാശം നല്‍കും. ഈ കാലാവധി കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസം പ്രതിദിനം 2 ദിനാര്‍ വീതം പിഴ നല്‍കണം. അതിനുശേഷവും വൈകുകയാണെങ്കില്‍ പിഴ പ്രതിദിനം 4 ദിനാര്‍ ആയി വര്‍ദ്ധിക്കും.
രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പ്രത്യേക എന്‍ട്രി വിസ അനുവദിക്കും. കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുടെ ശുപാര്‍ശ പ്രകാരമായിരിക്കും നിക്ഷേപകര്‍ക്ക് ഈ താമസ വിസ നല്‍കുന്നത്. രാജ്യത്തെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും താമസ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
.jpg)


