കുവൈത്തിൽ അധ്യാപകജോലിക്ക് പുതിയ വ്യവസ്ഥകൾ

teacher
teacher

കുവൈത്ത് സിറ്റി: കുവൈത്തിൽ അധ്യാപക ജോലികളിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ പുതിയ വ്യവസ്ഥകൾ . 2025/2026 അധ്യയന വർഷത്തേക്കുള്ള അധ്യാപക തസ്തികകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർ സെക്രട്ടറി മൻസൂർ അൽദഫിരി അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. വിവിധ വിഷയങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നതിന് പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി യൂണിവേഴ്‌സിറ്റി ബിരുദമുള്ളവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാം. 
ആവശ്യമായ സ്‌പെഷ്യലൈസേഷനുകൾ ഇവയാണ്:

tRootC1469263">

പുരുഷ അധ്യാപകർ: അറബിക്, മ്യൂസിക് എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണം. ഈ പോസ്റ്റിലേക്ക് പ്രവാസികൾ അപേക്ഷിക്കേണ്ട.
എന്നാൽ ഫ്രഞ്ച്, ഇംഗ്ലീഷ്, ഗണിതം, സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി എന്നിവയ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകർ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണമെന്ന നിബന്ധനയില്ല. അതിനാൽ ഈ ഭാഷാ അധ്യാപക പോസ്റ്റിലേക്ക് പ്രവാസികൾക്കും അപേക്ഷിക്കാം. 

വനിതാ അധ്യാപകർ: ഇംഗ്ലീഷ്, കണക്ക്, കംപ്യൂട്ടർ സയൻസ്, മ്യൂസിക് എന്നീ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണം. ഈ പോസ്റ്റിലേക്ക് പ്രവാസികൾ അപേക്ഷിക്കേണ്ട.
അറബി, ഫ്രഞ്ച്, ഇംഗ്ലീഷ്, കണക്ക്, സയൻസ്, കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, ജിയോളജി എന്നിവയ്ക്ക് അപേക്ഷിക്കുന്ന അപേക്ഷകർ കുവൈത്ത് സ്ത്രീകളുടെ കുട്ടികളായിരിക്കണമെന്ന നിബന്ധനയില്ല. അതിനാൽ ഈ ഭാഷാ അധ്യാപക പോസ്റ്റിലേക്ക് പ്രവാസികൾക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ താഴെ പറയുന്ന യോഗ്യതകളും നേടിയിരിക്കണം.

*  യൂണിവേഴ്‌സിറ്റി ബിരുദത്തിൽ 'Good' എന്ന പദവി ലഭിക്കണം. .

*  പ്രായം 45 വയസ്സിൽ കൂടരുത്.

പരിചയം: അനധ്യാപക യോഗ്യതകൾക്ക് മൂന്ന് വർഷവും അധ്യാപന യോഗ്യത നേടിയവർക്ക് രണ്ട് വർഷവും.

'വെരി ഗുഡ്' അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രേഡുള്ള പിഎച്ച്ഡി ഹോൾഡർമാർ, 'എക്‌സലന്റ്' ഗ്രേഡുള്ള മാസ്റ്റേഴ്‌സ് ബിരുദധാരികൾ, കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് എഡ്യൂക്കേഷൻ, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (Public Authority for Applied Education and Training - PAAET)(P-A-A-ET) എന്നിവയിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷൻ എന്നിവയിൽ നിന്നുള്ള ബിരുദധാരികൾ എന്നിവർക്ക് എക്‌സ്പീരിയൻസ് ആവശ്യമില്ല. 
പ്രവാസി പുരുഷന്മാർക്കുള്ള ശാസ്ത്ര സംബന്ധിയായ തസ്തികകൾ കുവൈത്തിലെ കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷനിൽ നിന്നുള്ള ബിരുദധാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ ഫ്രഷ് ബിരുദധാരികളും വ്യക്തിഗത അഭിമുഖത്തിൽ വിജയിക്കണം. ആവശ്യകതകൾ പാലിക്കാത്തതോ ആവശ്യമായ രേഖകൾ ഇല്ലാത്തതോ ആയ എല്ലാ അപേക്ഷകളും നിരസിക്കുന്നതാണെന്ന് മന്ത്രാലയം വിശദീകരിച്ചു. 
എൻട്രി വിസ കൈവശമുള്ള വ്യക്തികളിൽ നിന്നോ 'ടീച്ചർ' സ്ഥാനത്തിനായി നിയുക്തമല്ലാത്ത വർക്ക് പെർമിറ്റ് ഉള്ളവരിൽ നിന്നോ ഉള്ള അപേക്ഷകളും നിരസിക്കപ്പെടും. 

അപേക്ഷയോടൊപ്പം താഴെയുള്ള രേഖകൾ അറ്റാച്ച് ചെയ്യണം:

* സാധുവായ പാസ്‌പോർട്ട്.
* സിവിൽ ഐഡി
* ഫോട്ടോ
* അക്കാദമിക് സർട്ടിഫിക്കറ്റുകൾ
* ബന്ധപ്പെട്ട അധികാരികളും കുവൈത്ത് സാംസ്‌കാരിക ഓഫീസുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റ്.
* നല്ല പെരുമാറ്റ സർട്ടിഫിക്കറ്റ് (Good conduct certificate)

അഭിമുഖത്തിൽ വിജയിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  www.moe.edu.kw വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്നതോടെ സൗത്ത് സുറയിലെ മന്ത്രാലയ കെട്ടിടത്തിലുള്ള ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് (Customer Service Lounge) സന്ദർശിക്കാൻ അപേക്ഷകർക്ക് നിർദേശം ലഭിക്കും. ആവശ്യമായ എല്ലാ രേഖകളും കൈവശംവയ്ക്കണം. തുടർന്ന് അംഗീകൃത ചട്ടങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തും. ഇതിന് ശേഷമായിരിക്കും നിയമനം പൂർത്തിയാക്കുക.
 

Tags