അത്യാധുനിക സാങ്കേതികവിദ്യയുള്‍പ്പെടുത്തി പുതിയ പള്ളി ഖത്തറില്‍

mosque

ഏകദേശം 350 ഓളം പേര്‍ക്ക് ഒരേസമയം ഇവിടെ പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യമുണ്ട്

അത്യാധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ രൂപകല്‍പ്പനയും സമന്വയിപ്പിച്ചു കൊണ്ട് ഖത്തറിലെ ആദ്യത്തെ സ്മാര്‍ട്ട് പള്ളി പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ പള്ളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. മുഐദര്‍ പ്രദേശത്ത് നിര്‍മ്മിച്ച പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി നിര്‍വ്വഹിച്ചു.

ഏകദേശം 350 ഓളം പേര്‍ക്ക് ഒരേസമയം ഇവിടെ പ്രാര്‍ത്ഥന നടത്താനുള്ള സൗകര്യമുണ്ട്. ഇതില്‍ 300 പുരുഷന്മാര്‍ക്കായുള്ള പ്രധാന പ്രാര്‍ത്ഥനാ ഹാളും 50 സ്ത്രീകള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാ സ്ഥലവും ഉള്‍പ്പെടുന്നു. ഇതിനുപുറമെ ഇമാം, മുഅദ്ദിന്‍ എന്നിവര്‍ക്കുള്ള താമസസൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ ഇസ്ലാമിക പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ആധുനിക വാസ്തുവിദ്യാ ശൈലിയിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

ഊര്‍ജ്ജ-ജല ഉപഭോഗം കാര്യക്ഷമമായി നിയന്ത്രിക്കാനും വിഭവങ്ങളുടെ ദുരുപയോഗം തടയാനുമുള്ള നിരവധി സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഈ പള്ളിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യുതി, ജല വിതരണം എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഇന്റലിജന്റ് സിസ്റ്റം, ലൈറ്റുകള്‍ക്കും എയര്‍ കണ്ടീഷണറുകള്‍ക്കും ആവശ്യമായ ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സോളാര്‍ പാനലുകള്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. പള്ളിക്ക് ചുറ്റുമുള്ള ഹരിത പ്രദേശങ്ങള്‍ കാര്‍ബണ്‍ ബഹിര്‍?ഗമനം കുറയ്ക്കാന്‍ സഹായിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags