ദേശീയ സുരക്ഷാ ഭീഷണി ; ജനങ്ങള്‍ വീടുകളില്‍ തുടരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

qatar

പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും വീടുകള്‍ക്കോ സുരക്ഷിതമായ കേന്ദ്രങ്ങള്‍ക്കോ ഉള്ളില്‍ത്തന്നെ തുടരണമെന്ന് മന്ത്രാലയം പുലര്‍ച്ചെ നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് ദേശീയ സുരക്ഷാ ഭീഷണിയുടെ തോത് ഉയര്‍ത്തിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും വീടുകള്‍ക്കോ സുരക്ഷിതമായ കേന്ദ്രങ്ങള്‍ക്കോ ഉള്ളില്‍ത്തന്നെ തുടരണമെന്ന് മന്ത്രാലയം പുലര്‍ച്ചെ നിര്‍ദ്ദേശം നല്‍കി.


അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ആരും പുറത്തിറങ്ങരുതെന്നും ജനലുകള്‍ക്കും തുറസ്സായ സ്ഥലങ്ങള്‍ക്കും സമീപത്തുനിന്ന് മാറി നില്‍ക്കണമെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.
 

Tags