സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് ഏഴാം സ്ഥാനത്ത്
Jan 21, 2025, 13:44 IST


കുറ്റകൃത്യങ്ങള്‍ കുറവാണ്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് ഏഴാം സ്ഥാനത്ത് . നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. 382 നഗരങ്ങളുടെ പട്ടികയിലാണ് മസ്‌കത്തിന് ഏഴാം സ്ഥാനം ലഭിച്ചത്.
കുറ്റകൃത്യങ്ങള്‍ കുറവാണ്. ഏറ്റവും കുറഞ്ഞ ക്രൈം സൂചികയുള്ള നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായും മസ്‌കത്ത് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണിത്.