മസ്‌കത്ത് നഗരസഭ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും
May 26, 2023, 14:06 IST

മസ്‌കത്ത് നഗരസഭ സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും .ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനും പ്രധാന സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് മുഈന്‍ എന്ന വാട്‌സാപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മസ്‌കത്തില്‍ സമാപിച്ച സാങ്കേതിക പ്രദര്‍ശനമായ കോമക്‌സ് 2023 ലാണ് ഇതു പുറത്തിറക്കിയത്.
നിലവില്‍ ട്രയല്‍ പതിപ്പാണ് ഇറക്കിയത്. അഞ്ച് പ്രധാന സേവനങ്ങളും സ്വയമേവയുള്ള പ്രതികരണവും മുഈന്റെ പ്രത്യേകതയാണ്.