മൊറോക്കോ ഭൂകമ്പം ; അടിയന്തര സഹായമെത്തിക്കാന്‍ ഒമാന്‍ സുല്‍ത്താന്റെ ഉത്തരവ്

google news
oman
മൊറോക്കോയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഉത്തരവ്.
രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ സംഘത്തെയും ആരോഗ്യ പ്രവര്‍ത്തകരേയും അയക്കാന്‍ സുല്‍ത്താന്‍ രാജകീയ ഉത്തരവില്‍ വ്യക്തമാക്കി. ഭൂകമ്പത്തില്‍ അനുശോചനം അറിയിച്ച് രാജാവ് മുഹമ്മദ് ആറാമന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സന്ദേശം അറിയിച്ചിരുന്നു
മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എളുപ്പത്തില്‍ ഭേദമാകട്ടെയെന്നും സുല്‍ത്താന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

Tags