ഒരാഴ്ചയ്ക്കിടെ സൗദിയിലേക്കും തിരിച്ചും റദ്ദാക്കിയത് 3000ത്തിലധികം വിമാന സര്‍വീസുകള്‍

saudi

വ്യോമയാന അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് മാത്രം സര്‍വീസ് നടത്തേണ്ട 300ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെ ഒരാഴ്ചയ്ക്കിടെ സൗദിയിലേക്കും തിരിച്ചും റദ്ദാക്കിയത് 3000ത്തോളം വിമാന സര്‍വീസുകള്‍. വ്യോമയാന അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് മാത്രം സര്‍വീസ് നടത്തേണ്ട 300ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.

ഇന്ന് സൗദിയില്‍ നിന്ന് പുറപ്പെടേണ്ട 1097 വിമാനങ്ങളില്‍ 313 എണ്ണമാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന 1058 വിമാനങ്ങളില്‍ 556 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ 12ന് മാത്രം 1048 വിമാനങ്ങളില്‍ 632 എണ്ണമാണ് റദ്ദാക്കിയത്. അതായത് സര്‍വീസ് നടത്തേണ്ട വിമാനങ്ങളില്‍ 60 ശതമാനവും റദ്ദാക്കി. ഒക്ടോബര്‍ എട്ട് മുതല്‍ 14വരെ 3100ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. സര്‍വീസ് നടത്തേണ്ട വിമാനങ്ങളില്‍ 40 ശതമാനവും ഇക്കാലയളവില്‍ റദ്ദാക്കി.

ഒക്ടോബര്‍ എട്ടിനും 13നുമിടയില്‍ സൗദിയിലെ പ്രമുഖ വിമാനക്കമ്പനികളില്‍ വലിയ തോതില്‍ സര്‍വീസുകള്‍ മുടങ്ങിയിരുന്നു. സൗദിയ എയര്‍ലൈന്‍സിന്റെ 2273 സര്‍വീസുകളില്‍ 1091 എണ്ണവും ഫ്ളൈനാസിന്റെ 1183ല്‍ 564 എണ്ണവും ഫ്ളൈഅഡീലിന്റെ 975ല്‍ 496 സര്‍വീസുകളും റിയാദ് എയറിന്റെ 113ല്‍ 80 സര്‍വീസുകളും റദ്ദാക്കി.

Tags