കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ 27000 ത്തിലധികം നിയമ ലംഘനം ; പരിശോധന കര്‍ശനമാക്കി

kuwait

നിയമ ലംഘകര്‍ നടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ട്രാഫിക് വിഭാഗം. ഒരാഴ്ചക്കിടെ 27,000 ത്തിലധികം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘകര്‍ നടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

tRootC1469263">

കുവൈത്തില്‍ ഗതാഗത നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 27,000 ഗതാഗത നിയമലംഘനങ്ങളാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,770 വാഹനാപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 256 അപകടങ്ങള്‍ ഗുരുത സ്വഭാവമുളളവയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

Tags