ഡെലിവറി തൊഴിലാളികള്‍ക്കായി 12,000ത്തിലധികം എസി വിശ്രമ കേന്ദ്രങ്ങള്‍

delivery bike

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികളുമായി സഹകരിച്ചാണ് വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കുക.

യുഎഇയില്‍ ഉടനീളമുള്ള ഡെലിവറി തൊഴിലാളികള്‍ക്കായി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള 12,000-ത്തിലധികം എയര്‍കണ്ടീഷന്‍ഡ് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും പങ്കാളികളുമായി സഹകരിച്ചാണ് വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കുക.

വേനല്‍ച്ചൂടിന്റെ ഭാഗമായി 2026 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ, ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 വരെ നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിന് യുഎഇയില്‍ വിലക്കുണ്ട്. ഈ കാലയളവില്‍ ഡെലിവറി തൊഴിലാളികള്‍ക്ക് ഈ വിശ്രമ കേന്ദ്രങ്ങള്‍ ഉപയോഗിക്കാനാകും.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് യുഎഇ ഡെലിവറി തൊഴിലാളികള്‍ക്കായി വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. തൊഴില്‍ വിപണിയിലെ യുഎഇയുടെ ജനപക്ഷ സമീപനത്തെയും തൊഴിലിടങ്ങളിലെ ശക്തമായ ആരോഗ്യ-സുരക്ഷാ സംസ്‌കാരത്തെയുമാണ് ഈ പ്രവര്‍ത്തനം കാണിക്കുന്നത്.

Tags