ഖത്തറില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ടോയ് ഫെസ്റ്റിന് തുടക്കം
ദിവസേന 14 ലൈവ് ഷോകളും ഉണ്ട്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഖത്തര്‍ കലണ്ടര്‍ തുടക്കം കുറിച്ചു. 'സങ്കല്‍പ്പങ്ങള്‍ക്കു മുകളില്‍, ആനന്ദത്തിന്റെ ലോകം' എന്ന ആശയത്തോടെയാണ് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നാലാമത്തെ എഡിഷന്‍ പ്രോഗ്രാം ആരംഭിച്ചത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ഈ മാസ്മരിക ആഘോഷം എല്ലാ കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് ആരംഭിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസ്വദിക്കാനാകും.
22000 സ്‌ക്വയര്‍ മീറ്റര്‍ ഉള്ള നാല് ഹാളുകളിലായാണ് ഇത് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത പ്രായക്കാര്‍ക്ക് വേണ്ടി പ്രത്യേകം സെഷനുകള്‍ ആണ് ഉള്ളത്. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട 66 എന്റര്‍ടൈമെന്റ് ബ്രാന്റുകളും 33 ആക്റ്റിവിറ്റി കോര്‍ണറുകളും ഉണ്ട്. കൂടാതെ ദിവസേന 14 ലൈവ് ഷോകളും ഉണ്ട്.
.jpg)

