അബുദാബിയിലെ അല്‍ ബഹ്യ മേഖലയില്‍ സിവിലിയന്‍ വാഹനത്തില്‍ മിസൈല്‍ പതിച്ചു ; ഒരു മരണം
Mar 16, 2026, 14:21 IST
ഇന്നു രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്.
അബുദാബിയിലെ അല്‍ ബഹ് യ മേഖലയില്‍ ഒരു സിവിലിയന്‍ വാഹനത്തിന് നേരെ ഇറാന്‍ മിസൈല്‍ പതിച്ചതായും സംഭവത്തില്‍ ഒരു പലസ്തീന്‍ പൗരന്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ അതീവ ഗൗരവകരമായി തുടരുന്ന പശ്ചാത്തലത്തില്‍ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
.jpg)


