റിയാദ് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികള്‍
Nov 9, 2026, 13:25 IST
എണ്ണ ഭീമനായ പ്രമുഖ കമ്പനി അരാംകോയുടെ ഉടമസ്ഥതയിലുള്ള വമ്പന്‍ കെട്ടിടത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രമുഖ സാമ്പത്തിക കേന്ദ്രമായ റിയാദ് ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിന് നേരെ നടന്ന മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം യെമനിലെ ഹൂതി ആയുധ സംഘം ഏറ്റെടുത്തു.
എണ്ണ ഭീമനായ പ്രമുഖ കമ്പനി അരാംകോയുടെ ഉടമസ്ഥതയിലുള്ള വമ്പന്‍ കെട്ടിടത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
നാലു ഘട്ടങ്ങളിലായി പ്രത്യേക സൈനിക ഓപ്പറേഷനുകള്‍ നടത്തിയതായി ഹൂതി സൈനിക വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.
.jpg)

