മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ദുബായില്‍ കെട്ടിടത്തിന് നേരിയ കേടുപാട് ; ആളപായമില്ല
Mar 13, 2026, 13:27 IST
മിസൈല്‍ പ്രതിരോധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചിതറി തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ചാണ് സംഭവം നടന്നത്.
മധ്യ ദുബായിലെ ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ചെറിയ തോതിലുള്ള കേടുപാടുകള്‍ സംഭവിച്ചതായി ദുബായ് അധികൃതര്‍ സ്ഥിരീകരിച്ചു. ആകാശത്ത് വച്ച് വിജയകരമായി നടത്തിയ മിസൈല്‍ പ്രതിരോധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചിതറി തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ചാണ് സംഭവം നടന്നത്.
പുലര്‍ച്ചെ ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും പരിക്കില്ല.
.jpg)


