മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു; റിയാദില്‍ കിന്‍ഡര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാട്
ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ ആകാശത്ത് വെച്ച് തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെയാണ് അവശിഷ്ടങ്ങള്‍ റിയാദില്‍ പതിച്ചത്.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ പ്രതിരോധിച്ച ഹൂതി ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടങ്ങള്‍ക്ക് കേടുപാട്. സംഭവത്തില്‍ ഒരു കിന്‍ഡര്‍ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക് സമുച്ചയത്തിനുമാണ് നാശനഷ്ടമുണ്ടായതെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഹൂതികള്‍ വിക്ഷേപിച്ച മിസൈല്‍ ആകാശത്ത് വെച്ച് തടഞ്ഞ് നശിപ്പിച്ചതിന് പിന്നാലെയാണ് അവശിഷ്ടങ്ങള്‍ റിയാദില്‍ പതിച്ചത്. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ എത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. റിയാദിലേക്ക് വിക്ഷേപിച്ച രണ്ട് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് ലക്ഷ്യമിട്ട മറ്റൊരു മിസൈലും ഉള്‍പ്പെടെ മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞ് നശിപ്പിച്ചതായി യെമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചു.
.jpg)


