കുവൈത്തില്‍ മിസൈല്‍ ആക്രമണം രൂക്ഷം
Mar 7, 2026, 13:46 IST
മിസൈലുകളും ഡ്രോണുകളുമാണ് കുവൈത്ത് നഗരത്തില്‍ ആക്രമണം നടത്തുന്നത്.
കുവൈത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇറാന്റെ മിസൈല്‍ ആക്രമണം രൂക്ഷമായി. കുവൈത്ത് തലസ്ഥാന നഗരത്തിലാണ് ആക്രമണം കൂടുതല്‍.
മിസൈലുകളും ഡ്രോണുകളുമാണ് കുവൈത്ത് നഗരത്തില്‍ ആക്രമണം നടത്തുന്നത്. തുടര്‍ച്ചയായ സൈറണ്‍ വൈകുന്നേരത്തോടെയാണ് നിന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് ആകാശം പുകമയമാണ്. തുടര്‍ച്ചയായി സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതും ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയാണ്.
.jpg)


