യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ; വ്യോമപാത താല്‍ക്കാലികമായി അടച്ചു
കീഴടങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ രംഗത്തെത്തി
യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ആക്രമണത്തെ തുടര്‍ന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോണ്‍ ആക്രമണമുണ്ടായി.
അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ രംഗത്തെത്തി. സമാധാന ചര്‍ച്ചകള്‍ക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗള്‍ഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നില്‍ക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ പരമാവധി ശേഷി വിനിയോഗിക്കാന്‍ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.
tRootC1469263">അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, ഒരു തരത്തിലുള്ള കീഴടങ്ങലിനും ഇറാന്‍ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി. തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയല്‍രാജ്യങ്ങളിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മണ്ണില്‍ ഭാവിയില്‍ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും സാധ്യമല്ലെന്നാണ് നിലപാട്.
.jpg)


