സൗദിയില്‍ മിസൈല്‍ ആക്രമണം ; ആറു പേര്‍ക്ക് പരുക്ക് ; 99 നില റിയാദ് കിങ്ഡം സെന്റര്‍ അടച്ചു
Oct 19, 2026, 09:04 IST
ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ റിയാദ് കിങ്ഡം സെന്റര്‍ അടച്ചു.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ സൗദിയിലെ നജ്റാനില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ചാണ് അപകടം. മൂന്നു വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.
ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ റിയാദ് കിങ്ഡം സെന്റര്‍ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.
ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ രണ്ടു ഡ്രോണുകള്‍ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. റിയാദിലേയും പരിസരങ്ങളിലേയും സ്കൂളില്‍ രണ്ടാഴ്ചയായി ഓണ്‍ലൈനിലാണ് ക്ലാസുകള്‍. കിങ് ഖാലിദ് വിമാനത്താവളവും അടഞ്ഞുകിടക്കുകയാണ്.
.jpg)


