കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നല്‍കി

google news
saudi

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയില്‍വേ സാധ്യത പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നല്‍കി. ഇതു സംബന്ധമായ സാമ്പത്തിക സാങ്കേതിക പഠനത്തിനുള്ള കരാറില്‍ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടര്‍ സെക്രട്ടറി ഈദ് അല്‍ റഷീദിയും ഒപ്പുവച്ചു.
പദ്ധതിയുടെ സാധ്യതാ പഠനം ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് നടത്തുക.
യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുന്നതിനാല്‍ ഗതാഗത തരംഗത്തെ വലിയ മാറ്റത്തിന് ഈ റെയില്‍പാത ഇടയാക്കും.
 

Tags