ബയോമെട്രിക് സ്‌ക്രീനിങ് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം
May 22, 2023, 14:20 IST

രാജ്യത്ത് കര വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനിങ് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ള സ്വദേശികളും പ്രവാസികളുമായവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് സ്‌കാനിങ്ങിന് വിധേയമാകണമെന്ന് മന്ത്രാലയം അറിയിച്ചു.
കണ്ണുകളും മുഖങ്ങളും സ്‌കാന്‍ ചെയ്യാന്‍ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകകളുമാണ് കര വ്യോമ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ളത്.