കുവൈത്തിലെ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനുള്ള മിനിമം വേതന നിയന്ത്രണങ്ങള്‍ ഒഴിവാക്കി


ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കിയിട്ടുള്ളതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
കുവൈത്തിലെ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കാനുള്ള മിനിമം വേതന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഇതോടെ ചെറിയ ശമ്പളമുള്ള പ്രവാസികള്‍ക്കും രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്‍കിയിട്ടുള്ളതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
മുന്‍പ് രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കണമെങ്കില്‍ ചുരുങ്ങിയ ശമ്പളം ആവശ്യമായിരുന്നു. ഇതോടെ, ?ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള താഴ്ന്ന വരുമാനമുള്ളവര്‍ പണമിടപാടുകള്‍ നടത്തുന്നതിനായി അനൗപചാരിക സംവിധാനങ്ങള്‍ ആയിരുന്നു കൂടുതലും ആശ്രയിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മിനിമം വേതനം ആവശ്യമാണെന്ന മാനദണ്ഡം റദ്ദാക്കിക്കൊണ്ട് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചത്.