ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണകപ്പലിനു നേരെ സൈനിക ആക്രമണം

oman

ഗള്‍ഫില്‍ ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു.

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണകപ്പലിനു നേരെ സൈനിക ആക്രമണം. ചബഹാര്‍ പോര്‍ട്ടിനടുത്ത് കപ്പല്‍ ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതായി യുകെ മാരിടൈം ഏജന്‍സി വ്യക്തമാക്കി. 

ഗള്‍ഫില്‍ ആശങ്ക വിതച്ച് ബഹറൈനിലെ വ്യവസായ മേഖലക്ക് നേരെ ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയെന്ന് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ പഴയ ഇറാനല്ലെന്നും അമേരിക്ക യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യമായിരിക്കുന്നുവെന്നും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യുരിറ്റി കൗണ്‍സില്‍ പരിഹസിച്ചു.

Tags