യുഎഇയിലെ അല്‍ ഹലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി

earth

ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു

യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറയിലുള്ള അല്‍ ഹലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9:15-ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.


ഭൂമിക്കടിയില്‍ 3.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയില്‍ നേരിയ തോതിലുള്ള ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Tags