പശ്ചിമേഷ്യൻ സംഘർഷം; നാളത്തെ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി നാളത്തെ ചെറിയ പെരുന്നാള്‍ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും ഇത്തവണ തുറസായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകളും പ്രാര്‍ത്ഥനകളും ഉണ്ടാകില്ല. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് തിരുമാനം.
വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈദ് ഗാഹുകള്‍ക്ക് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികള്‍ക്കുള്ളില്‍ മാത്രമായിരിക്കും നാളെ ഈദ് നമസ്‌കാരം ഉണ്ടാവുകയെന്നും വിശ്വാസികള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും യുഎഇ മതകാര്യ മന്ത്രാലയം അറിയിച്ചു. നമസ്‌കാരത്തിനായി പള്ളികളില്‍ നേരത്തെ എത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഷാര്‍ജ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുമായി ഏകോപിപ്പിച്ചാണ് തീരുമാനം കൈക്കൊണ്ടത്. അതിരാവിലെയാണ് നമസ്‌കാര സമയം. വിവിധ ഏമിറേറ്റുകളിലെ പ്രാര്‍ത്ഥനാ സമയവും മതകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ പുറത്തിറക്കിയിരുന്നു.
.jpg)


