മെന്റലിസ്റ്റ് ഫാസിലിന്റെ 12 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഗേജ് വിമാനത്തില്‍ നഷ്ടപ്പെട്ടു; പരാതി

google news
mentalist

മെന്റലിസ്റ്റ് കലാകാരന്‍ ഫാസില്‍ ബഷീറിന്റെ 12 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഗേജ് എയര്‍ ഇന്ത്യ വിമാനത്തില്‍ നഷ്ടപ്പെട്ടതായി പരാതി. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കിടയിലാണ് ലഗേജ് നഷ്ടമായത്. മെന്റലിസം, ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നഷ്ടമായതിനാല്‍ യുഎഇയിലെ പരിപാടി മുടങ്ങി.

ശനിയാഴ്ച കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയിലാണ് മെന്റലിസ്റ്റ് കലാകാരന്‍ ഫാസില്‍ ബഷീറിന്റെ വിലപിടിപ്പുളള വസ്തുക്കള്‍ അടങ്ങിയ ലഗേജ് നഷ്ടപ്പെട്ടത്. ദുബായില്‍ വിമാനം ഇറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഫാസില്‍ അറിയുന്നത്. കൊച്ചിയില്‍ നിന്ന് ലഗേജ് കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസും ദുബായില്‍ എത്തിയ വിമാനത്തില്‍ ബാഗ് ഇല്ലായിരുന്നു എന്നും ദുബായ് എയര്‍ ഇന്ത്യ ഓഫീസും പറയുന്നു. യുഎഇ സമയം 1.20ന് ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് ഇറങ്ങി രാത്രി എട്ട് മണി വരെ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നെന്നും ലഗേജ് കണ്ടെത്താന്‍ ഇതുവരെ എയര്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നും ഫാസില്‍ ബഷീര്‍ പറഞ്ഞു.

Tags