മക്ക ക്ലോക്ക് ടവര്‍ സമുച്ചയത്തിന് രണ്ട് ലോക റെക്കോര്‍ഡുകള്‍

clock tower

ലോകത്തിലെ തന്നെ ഒരു കെട്ടിടത്തിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു

അന്താരാഷ്ട്ര ഗിന്നസ് ലോക റെക്കോര്‍ഡുകളില്‍ രണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കി സൗദി അറേബ്യ. പ്രശസ്ത നിര്‍മ്മിതി മക്ക ക്ലോക്ക് ടവറിനാണ് റെക്കോര്‍ഡുകള്‍ സ്വന്തമായത്. മക്ക നഗരത്തിനും പുണ്യസ്ഥലങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്‍ ചൊവ്വാഴ്ച ഈ അഭിമാനകരമായ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ മസ്ജിദുല്‍ ഹറമിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവര്‍ സമുച്ചയത്തിനാണ് ഈ ബഹുമതി ലഭിച്ചത്.

തറനിരപ്പില്‍ നിന്ന് 426.875 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 'ക്ലോക്ക് ടവര്‍ മ്യൂസിയം' ലോകത്തിലെ തന്നെ ഒരു കെട്ടിടത്തിനുള്ളിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 560.875 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടവറിലെ തുറന്ന കാഴ്ചാ കേന്ദ്രത്തിനാണ് (ഒബ്‌സര്‍വേഷന്‍ ഡെക്ക്) രണ്ടാമത്തെ റെക്കോര്‍ഡ് ലഭിച്ചത്. മുകളില്‍ നിന്ന് മക്ക നഗരം കാണാന്‍ സൗകര്യമൊരുക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുറന്ന കേന്ദ്രമെന്ന ബഹുമതിയാണ് ഇത് സ്വന്തമാക്കിയത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് രേഖകള്‍ പ്രകാരം 2026 ജനുവരി അഞ്ചിനാണ് ഈ രണ്ട് നേട്ടങ്ങളും ഔദ്യോഗികമായി കൈവരിച്ചത്. സൗദി അധികൃതര്‍ നവംബര്‍ 17-നാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. മക്കയിലെ പ്രധാന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി റോയല്‍ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ നേട്ടമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags