റാസല്‍ഖൈമയില്‍ വന്‍ വാഹനാപകടം ; 11 മരണം

accident 1

അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. അല്‍ വതന്‍ റോഡില്‍ പാസഞ്ചര്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവം യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.


അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും.
അടുത്തിടെ ഫുജൈറയില്‍ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 14 പേര്‍ മരിച്ചിരുന്നു.
 

Tags