അഴിമതി തുടച്ചുനീക്കാന്‍ വ്യാപക റെയ്ഡ് ; കുടുങ്ങിയത് 127 ഉദ്യോഗസ്ഥര്‍

arrest1

സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി സൗദി അഴിമതി വിരുദ്ധ അതോറിറ്റി . ജനുവരി മാസത്തില്‍ രാജ്യവ്യാപകമായി നടത്തിയ വിപുലമായ റെയ്ഡുകളില്‍ വിവിധ മന്ത്രാലയങ്ങളിലെ 127 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

tRootC1469263">


അഴിമതി തടയുന്നതിനായി ജനുവരിയില്‍ മാത്രം 1,543 റെയ്ഡുകളാണ് അതോറിറ്റി നടത്തിയത്. അറസ്റ്റിലായവര്‍ക്ക് പുറമെ 383 പേര്‍ക്കെതിരെ നിലവില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് നസഹ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയം, ഭവന നിര്‍മാണ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്.

അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്

Tags