കുവൈത്തില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

The young man's head caught fire while repairing a car in Malappuram
The young man's head caught fire while repairing a car in Malappuram

വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ അംഘാര മേഖലയിലെ മരങ്ങള്‍ സംഭരിച്ചിരുന്ന വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം ഫയര്‍ഫോഴ്സും കുവൈത്ത് നാഷണല്‍ ഗാര്‍ഡും സൈന്യവും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കി. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ ആളപായമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവം അറിഞ്ഞയുടന്‍ ഒന്‍പത് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. സംഭരണശാലയില്‍ കൂട്ടിയിട്ടിരുന്ന മരങ്ങള്‍ക്കാണ് തീപിടിച്ചത്. ഇതിന് പിന്നാലെ സമീപത്തെ മരക്കഷ്ണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലങ്ങളിലേക്ക് അതിവേഗം പടര്‍ന്നു. ഏകദേശം 180 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. തീവ്രമായ പരിശ്രത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കി. 

tRootC1469263">

Tags