സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പരിശോധനയില്‍ പിടികൂടിയത് നാല് ലക്ഷത്തിലേറെ ലഹരി ഗുളികകള്‍
രാജ്യത്തെ ഏറ്റവും വലിയ കര തുറമുഖവും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുഖ്യ കവാടവുമായ ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ ഹദീത ബോര്‍ഡര്‍ പോര്‍ട്ടിലാണ് വന്‍ മയക്കുമരുന്ന് വേട്ട നടന്നത്.
സൗദി അറേബ്യയില്‍ മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കിയതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും പിടിയിലാകുന്നത്. രാജ്യത്തെ വടക്കന്‍ കര അതിര്‍ത്തി പോര്‍ട്ട് വഴിയെത്തിയ ട്രക്കിലെ വാണിജ്യ ചരക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച വന്‍ ലഹരി ശേഖരമാണ് ഏറ്റവും ഒടുവിലായി അധികൃതര്‍ പിടികൂടിയത്.
രാജ്യത്തെ ഏറ്റവും വലിയ കര തുറമുഖവും അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുഖ്യ കവാടവുമായ ജോര്‍ദാന്‍ അതിര്‍ത്തിയിലെ അല്‍ ഹദീത ബോര്‍ഡര്‍ പോര്‍ട്ടിലാണ് വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 4,13,450 ആംഫെറ്റമൈന്‍ ഗുളികകള്‍ ടിന്നിലടച്ച 'ഫാവ ബീന്‍സ്' ശേഖരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ ഹര്‍ബി അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്ട്രോള് വിഭാഗവുമായി സഹകരിച്ച് നടത്തിയ നീക്കത്തില്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
.jpg)

