സൗദിയില്‍ വന്‍ ലഹരി വേട്ട

saudi

ഏകദേശം രണ്ട് ലക്ഷം ലഹരിഗുളികകള്‍ അതിര്‍ത്തി രക്ഷാസേന പിടികൂടി.

സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ അസീര്‍ മേഖലയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ഏകദേശം രണ്ട് ലക്ഷം ലഹരിഗുളികകള്‍ അതിര്‍ത്തി രക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്കെതിരെ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

tRootC1469263">


ലഹരിമരുന്ന് കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന തുടരുന്നതിനിടെയാണ് അസീറിലെ അല്‍-റബൂഅ സെക്ടറില്‍ ഈ വന്‍ ശേഖരം കണ്ടെത്തിയത്. രാജ്യത്ത് വില്‍പനക്ക് നിയന്ത്രണമുള്ള 187,800-ലധികം മെഡിക്കല്‍ ലഹരിഗുളികകളും മയക്കുമരുന്നായ 9,600-ലധികം ആംഫെറ്റാമിന്‍ ഗുളികകളുമാണ് പിടികൂടിയത്.


 

Tags