ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; ലഹരിവസ്തുക്കളുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

oman

ഏഷ്യന്‍ വംശജരായ രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഒമാനിലെ അല്‍ ബുറൈമി ഗവര്‍ണറേറ്റില്‍ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസില്‍ ഏഷ്യന്‍ വംശജരായ രണ്ട് പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്റ്റല്‍ മെത്ത്, ഹെറോയിന്‍, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ പ്രതികള്‍ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാര്‍ഥ വിരുദ്ധ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Tags