കുവൈത്ത് വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട

65-year-old man arrested for raping and murdering four-year-old girl

ബംഗ്ലാദേശില്‍ നിന്നെത്തിയ യാത്രക്കാരന്റെ കൈവശം നിന്നാണ് കഞ്ചാവ്, ഷാബു, എക്സ്റ്റസി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ബംഗ്ലാദേശില്‍ നിന്നെത്തിയ യാത്രക്കാരന്റെ കൈവശം നിന്നാണ് കഞ്ചാവ്, ഷാബു, എക്സ്റ്റസി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തത്.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ അഞ്ചില്‍ നടത്തിയ വിശദമായ പരിശോധനയില്‍ മൂന്ന് പാക്കറ്റുകളിലായി 4.75 കിലോഗ്രാം കഞ്ചാവും ആറ് പാക്കറ്റുകളിലായി 319.3 ഗ്രാം ഷാബുവും കണ്ടെത്തി. ഇതിന് പുറമെ 31 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6,211 എക്സ്റ്റസി ലഹരി ഗുളികകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സാലിഹ് അല്‍ ഒമറിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
 

Tags