മനാമയിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
Thu, 18 May 2023

മനാമ: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന പ്രതി ജയിലിൽനിന്നിറങ്ങി 24 മണിക്കൂറിനിടയിലാണ് സഹോദരനെ കുത്തിക്കൊന്നത്. 26 വെട്ടുകളാണ് കൊല്ലപ്പെട്ടയാളുടെ ശരീരത്തിലുണ്ടായിരുന്നത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആയുധം കൈവശംവെച്ചിരുന്നതായും തെളിഞ്ഞിരുന്നു.