എടിഎമ്മില്‍ പണം നിറയ്ക്കാന്‍ പോയവര്‍ക്കു നേരെ വെടിയുതിര്‍ത്തു 30 ലക്ഷം റിയാല്‍ കവര്‍ന്നു ; യമനി പൗരന് വധശിക്ഷ

saudi3

എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ പോയ രണ്ട് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സായുധ കവര്‍ച്ച നടത്തുകയായിരുന്നു.

എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ പണവുമായി പോയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് 30 ലക്ഷം റിയാല്‍ തട്ടിയെടുത്ത യമനി പൗരന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. ശനിയാഴ്ച മക്കയിലായിരുന്നു ശിക്ഷാ നടപടി. തുര്‍ക്കി അബ്ദുല്ല ഹസന്‍ അല്‍ സഹ്‌റാന്‍ എന്ന യമനി പൗരനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു ക്രിമിനല്‍ സംഘം രൂപീകരിച്ച ഇയാള്‍, എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാന്‍ പോയ രണ്ട് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി സായുധ കവര്‍ച്ച നടത്തുകയായിരുന്നു. കൃത്യത്തിനിടെ ഇയാള്‍ തോക്ക് ചൂണ്ടി രണ്ട് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ചു. ഇത്തരത്തില്‍ രണ്ട് കവര്‍ച്ചകളിലായി ആകെ 30 ലക്ഷം റിയാലാണ് ഇയാള്‍ തട്ടിയെടുത്തത്.

tRootC1469263">

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും കുറ്റം തെളിയുകയും ചെയ്തു. കേസ് കോടതിയിലെത്തിയപ്പോള്‍, ഇയാള്‍ ചെയ്ത കുറ്റം സമൂഹത്തില്‍ ഭീതിയുണ്ടാക്കുന്നതാണെന്നും പണം തട്ടിയെടുക്കാന്‍ ആയുധം ഉപയോഗിച്ചതിനാല്‍ ഇസ്ലാമിക നിയമപ്രകാരമുള്ള സായുധ കുറ്റകൃത്യത്തിനുള്ള കഠിന ശിക്ഷ നല്‍കണമെന്നും കോടതി വിധിച്ചു.

Tags