സൗദിയിലെ മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ നിന്ന് താഴേക്ക് ചാടി യുവാവ്
താഴേക്ക് ചാടിയയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.
സൗദിയിലെ മക്ക ഗ്രാന്‍ഡ് മോസ്‌ക്കില്‍ നിന്ന് താഴേക്ക് ചാടി യുവാവ്. ആത്മഹത്യാ ശ്രമമാണെന്ന് സംശയിക്കുന്ന സംഭവത്തില്‍ താഴേക്ക് ചാടിയയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. താഴേക്ക് ചാടിയയാളുടെ ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരന്‍ റയാന്‍ അല്‍ അഹമ്ദ് മാറി. താഴേക്ക് വീണയാളെ ഓടിയെത്തി പിടിച്ചപ്പോഴാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. സൗദി ആഭ്യന്തര മന്ത്രിയുള്‍പ്പടെ റയാന്‍ അല്‍ അഹ്‌മദിന്റെ ധീരതയെ വാഴ്ത്തി.
tRootC1469263">സൗദി മക്ക ഗ്രാന്‍ഡ് മോസ്‌ക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മുകളില്‍ നിന്ന് ചാടിയയാള്‍ താഴെ പതിക്കും മുന്‍പ് ഓടിയെത്തി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന റയാന്‍ അല്‍ അഹ്‌മദ്. ഉയരത്തില്‍ നിന്നു വീണയാള്‍ ദേഹത്ത് പതിച്ച് റയാന്‍ അല്‍ അഹമദിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
.jpg)


