യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
Oct 7, 2026, 14:12 IST
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം
യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മുളക്കുഴ സ്വദേശിയായ യുവാവ് മരിച്ചു. മുളക്കുഴ പെരിങ്ങാല തുണ്ടത്തില്‍ പരേതനായ സനലിന്റെ മകന്‍ സനത് സനല്‍ (24) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന സനതിനെ പിറകില്‍നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനതിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ മരണം സംഭവിച്ചു.
സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. അമ്മ: സുജ. സഹോദരന്‍: സംഗീത്.
.jpg)


